Sorry, you need to enable JavaScript to visit this website.

പിവി അന്‍വറിന് തിരിച്ചടി; ക്രഷര്‍ തട്ടിപ്പ് കേസില്‍  പുനരന്വേഷണത്തിന് കോടതി ഉ്ത്തരവ് 

മഞ്ചേരി- അന്‍പത് ലക്ഷത്തിന്റെ ക്രഷര്‍ തട്ടിപ്പ് കേസില്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന് തിരിച്ചടി. പിവി അന്‍വറിന് അനുകൂലമായ റിപ്പോര്‍ട്ട് മഞ്ചേരി സിജെഎം കോടതി തള്ളി. കേസില്‍ പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. കേസില്‍ പ്രതിയായ പിവി അന്‍വര്‍ എംഎല്‍എയെ ഒരു തവണ പോലും ചോദ്യം ചെയ്യാതൊണ് അന്തിമ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. ഇത് കോടതി ചോദ്യം ചെയ്തിരുന്നു. ഇത് ക്രമിനല്‍ സ്വഭാവമുള്ള കേസാണെന്നും, അത് സിവില്‍ കേസാക്കി മാറ്റണമെന്നും െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.എന്നാല്‍ അത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ട് മടക്കി അയച്ച കോടതി കേസില്‍ പുതിയ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡിവൈഎസ്പി വിക്രമനോട് ആവശ്യപ്പെട്ടു.കര്‍ണാടക ബെല്‍ത്തങ്ങാടിയില്‍ ക്വാറി സ്ഥാപിക്കാമെന്ന് പറഞ്ഞ് എഞ്ചിനിയറായ സലിമില്‍ നിന്ന് 50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നതാണ് കേസ്. 
 

Latest News