കോട്ടയം- കോട്ടയത്ത് വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കാറും ടോറസും കൂട്ടിയിടിച്ചാണ് അപകടം. കോട്ടയം കുറവിലങ്ങാട് മോനിപ്പള്ളിയിലാണ് അപകടം. ബന്ധുവിനെ വിമാനത്താവളത്തിലാക്കിയ ശേഷം മടങ്ങിയ പത്തനംതിട്ട അടൂര്‍ സ്വദേശികള്‍ ആയ മനോജ് , കുട്ടന്‍ എന്നിവര്‍ ആണ് അപകടത്തില്‍ മരിച്ചത്. രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം നടന്നത്.കാറിന്റെ നിയന്ത്രണം തെറ്റി ലോറിയില്‍ ഇടിച്ചതാകാം എന്നാണ് പൊലീസിന്റെ നിഗമനം. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നിരുന്നു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയെങ്കിലും കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനം നടത്താനായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി കാര്‍ പൊളിച്ച ശേഷമാണ് അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചത്. കൂടാതെ അപകടത്തില്‍പ്പെട്ട ലോറിയും തോട്ടിലേക്ക് മറിഞ്ഞിരുന്നു ടോറസ് െ്രെഡവര്‍ സോമനും പരുക്കുണ്ട്.