Sorry, you need to enable JavaScript to visit this website.

ലുലു വേൾഡ് ഫുഡ് ഫെസ്റ്റിനൊപ്പം ലോക രുചിയുടെ ആഘോഷം

റിയാദ്- ഭക്ഷണ പ്രേമികള്‍ക്കും പാചക കലാകാരന്മാര്‍ക്കും ലോകോത്തര ഭക്ഷ്യ വിഭവങ്ങളെയും പാചക വിദഗ്ധരെയും പരിചയപ്പെടാന്‍ സൗദി അറേബ്യയിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍  വേള്‍ഡ് ഫുഡ് 22 സീസണ്‍1 ഭക്ഷ്യ മേള സംഘടിപ്പിക്കുന്നു. ലോക ഭക്ഷ്യമേളയുടെ ഉദ്ഘാടനം റിയാദ് അത്‌യാഫ് മാളിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റില്‍ നടന്നു. സൗദിയിലെ 22 ലുലു ഹൈപര്‍മാര്‍ക്കറ്റുകളിലും അഞ്ച് ലുലു കമ്മീഷണറികളിലും 17 മിനി മാര്‍ട്ടുകളിലും ബുധനാഴ്ച മുതല്‍ നടക്കുന്ന മേള മാര്‍ച്ച് എട്ടിന് സമാപിക്കും.
ബിബിസിയുടെ മാസ്റ്റര്‍ ഷെഫ് പ്രഫഷനലില്‍ പങ്കെടുത്ത മലയാളിയായ ഷെഫ് സുരേഷ് പിള്ള, സിനിമ നടനും ടെലിവിഷന്‍ അവതാരകനുമായ മിഥുന്‍ രമേഷ് എന്നിവര്‍ മേളയുടെ ഭാഗമായി 24ന് വ്യാഴാഴ്ച ദമാം ലുലു മാളിലും 25ന് വെള്ളിയാഴ്ച റിയാദ് മുറബ്ബ ലുലുമാളിലും 26ന് ശനിയാഴ്ച ജിദ്ദ അമീര്‍ ഫവാസ് ലുലുമാളിലും എത്തും.
റൊട്ടാണ ടെലിവിഷനിലെ ലൈവ് ഷെഫ് ഡന്‍ഗല്‍ 24 ന് റിയാദിലും 25ന് ജിദ്ദയിലും 26ന് അല്‍ഹസാ ലുലുമാളിലും സന്ദര്‍ശനം നടത്തും. പ്രമുഖ ഫുഡ് ബ്ലോഗറായ അലി ബാഷ ദമാമില്‍ 24നും റിയാദില്‍ മാര്‍ച്ച് മൂന്നിനും ജിദ്ദയില്‍ മാര്‍ച്ച് നാലിനും മറ്റൊരു ബ്ലോഗറായ അഹമ്മദ് അസീസ് 24ന് ജിദ്ദയിലും 25ന് റിയാദിലും മാര്‍ച്ച് മൂന്നിന് ദമാമിലും സന്ദര്‍ശനത്തിനെത്തും. അറബ് ലോകത്തെ പ്രമുഖ ഷെഫായ അല്‍ഷിര്‍ബിനി 24ന് റിയാദിലും 25ന് ദമാമിലും 26ന് ജിദ്ദയിലുമെത്തും.
ലുലു ഹൈപര്‍ മാര്‍ക്കറ്റുകളിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് വിദഗ്ധരായ ഇന്‍ ഹൗസ് സെലിബ്രിറ്റി  ഷെഫുകളുടെ ലൈവ് കുക്കിംഗ് വഴി സ്വാദിഷ്ടമായ സാമ്പിളുകള്‍ രുചിക്കാനും പാചക മേഖലയിലെ ടിപ്‌സുകളും മറ്റും സംബന്ധിച്ച് ആശയ വിനിമയം നടത്താനും പാചകക്കുറിപ്പുകള്‍ പങ്കിടാനും അവസരമുണ്ടാകും. ഫാമിലികള്‍ക്ക് പാചകമത്സരവും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും.
നമ്മുടെ ആരോഗ്യം നിലനിര്‍ത്തുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ഭക്ഷണം. പോഷക ഗുണമുള്ളതും ആരോഗ്യകരവും രുചികരവുമായ ഭക്ഷ്യ വസ്തുക്കളാണ് ഉപഭോക്താക്കളായി ലുലു ഒരുക്കിയിരിക്കുന്നതെന്നും 24 ലധികം രാജ്യങ്ങളുടെ സ്രോതസ്സുകളില്‍ നിന്നാണ് ഇവ സംഘടിപ്പിച്ചിരിക്കുന്നതെന്നും ലുലു ഗ്രൂപ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അഷ്‌റഫ് അലി പറഞ്ഞു.
ഏറ്റവും മികച്ച പാചക രീതികളും പുതിയ പാചകരുചികളും ഭക്ഷ്യമേളയില്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടി അവതരിപ്പിക്കുമെന്ന് ലുലു സൗദി അറേബ്യ ഡയറക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു.
ആഗോള വിപണിയില്‍ ലഭ്യമായ ഭക്ഷണ വൈവിധ്യങ്ങള്‍ക്കും അടുക്ക ഉപകരണങ്ങള്‍ക്കും മികച്ച ഓഫറുകളാണ് മേളയോടനുബന്ധിച്ച്് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രാതല്‍ മുതല്‍ ഡിന്നര്‍ വരെ ഒരു ദിവസത്തെ ഒരാളുടെ എല്ലാ ഭക്ഷണ രീതികള്‍ക്കും  പുതിയ ചോയ്‌സുകള്‍ വിഭാവനം ചെയ്യുന്ന മേളയില്‍ പുതിയ പാചക പരീക്ഷണങ്ങള്‍ക്കുതകുന്ന ഉത്പന്നങ്ങളും ലഭ്യമാക്കും.

 

 

Latest News