Sorry, you need to enable JavaScript to visit this website.

സൗദിയില്‍ താമസസ്ഥലത്ത് വ്യാപാരം; വിദേശി പിടിയില്‍

റിയാദ് - താമസസ്ഥലം വ്യാപാര സ്ഥാപനം ആക്കി മാറ്റിയ വിദേശിയെ വാണിജ്യ മന്ത്രാലയ സംഘം പിടികൂടി. ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയാണ് അറബ് വംശജന്റെ താമസസ്ഥലത്ത് വാണിജ്യ മന്ത്രാലയ സംഘം റെയ്ഡ് നടത്തിയത്. ഉറവിടമറിയാത്ത വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുടെ വന്‍ ശേഖരം വിദേശിയുടെ താമസസ്ഥലത്ത് കണ്ടെത്തി.
സാമൂഹികമാധ്യമങ്ങളിലൂടെയാണ് യുവാവ് ഉപയോക്താക്കളെ കണ്ടെത്തി മുഖ്യമായും ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയിരുന്നത്. സ്റ്റേഷനറി വസ്തുക്കളും റെഡിമെയ്ഡ് വസ്ത്രങ്ങളും പഴവര്‍ഗങ്ങളും കോസ്‌മെറ്റിക്‌സും അത്തറുകളും മറ്റും വിദേശിയുടെ താമസസ്ഥലത്ത് കണ്ടെത്തി. താമസസ്ഥലത്ത് റെഫ്രിജറേറ്റര്‍ ഉപയോഗിച്ച് മറച്ച വാതിലിനു പിന്നിലുള്ള മുറികളിലാണ് വിദേശി വില്‍പനക്കുള്ള ഉല്‍പന്നങ്ങള്‍ വന്‍തോതില്‍ സൂക്ഷിച്ചിരുന്നത്. അനധികൃത സ്ഥാപനം അധികൃതര്‍ അടച്ചുപൂട്ടി.

 

Latest News