കൊച്ചി- മുജാഹിദ് നേതാവും പ്രഭാഷകനുമായ എം.എം.അക്ബറിന് ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് പേരുടെ ആള്‍ജാമ്യത്തില്‍ ഉപാധികളോടെയാണ് ജാമ്യം. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും അന്വേഷണ സംഘവുമായി സഹകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
തൃശൂരിലെ കാട്ടൂര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടി അക് ബറിന് ജാമ്യം ലഭിക്കേണ്ടതുണ്ട്. ഇരിങ്ങാലക്കുട കോടതി ഈ കേസില്‍ അദ്ദേഹത്തെ റിമാന്റ് ചെയ്തിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കും.
അക്ബറിനെതിരായ രണ്ടു കേസുകളിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം സ്‌റ്റേ ചെയ്തിരുന്നു.