മലപ്പുറം-കെ.ടി ജലീലുമായി താൻ കൂടിക്കാഴ്ച നടത്തിയെന്ന പ്രചാരണം വാസ്തവമില്ലാത്തതാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലികുട്ടി. പൊതുപ്രവർത്തകർ തമ്മിൽ വ്യക്തിപരമായ കണ്ടു മുട്ടലുകളും സംസാരങ്ങളും ഉണ്ടാകും.അതിൽ രാഷ്ട്രീയം കാണേണ്ടതില്ല.നേതാക്കൾ തമ്മിൾ രാഷ്ട്രീയ സംവാദങ്ങൾ നടത്തുമ്പോൾ അവർ ശത്രുക്കളാണ് തെറ്റിദ്ധരിക്കുന്നതു കൊണ്ടാണ് ഇത്തരം പ്രചരണങ്ങളെന്നും കുഞ്ഞാലികുട്ടി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കഴിഞ്ഞ മാസം പൊന്നാനിക്കടുത്ത് ഒരു വിവാഹ ചടങ്ങിൽ പി.കെ.കുഞ്ഞാലികുട്ടിയും കെ.ടി ജലീലും ക്ഷണിക്കപ്പെട്ട അതിഥികളായി എത്തിയിരുന്നു.അവിടെ വച്ച് ഇരുവരും തമ്മിൽ സൗഹൃദസംഭാഷണം നടന്നിരുന്നു.ഇത് രാഷ്ട്രീയ കൂടിക്കാഴ്ചയായിരുന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചകൾ സജീവമായിരുന്നു.