ന്യൂദല്‍ഹി- നാല് വര്‍ഷം മുമ്പ് ബ്രിട്ടീഷ് നയതന്ത്രജ്ഞയായ റിയാനണ്‍ ഹാരിസ് ജോലിയാവശ്യാര്‍ഥം ഇന്ത്യയിലേക്ക് വന്നപ്പോള്‍, സമ്പന്നമായ നിരവധി അനുഭവങ്ങള്‍ അവര്‍ പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ പ്രണയത്തിലാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഹാരിസ് അടുത്തിടെ ഒരു ഇന്ത്യക്കാരനെ വിവാഹം കഴിച്ചു, അവരുടെ വിവാഹ ചിത്രം നെറ്റിസണ്‍സ് ഓണ്‍ലൈനില്‍ വൈറലാക്കി.
ബ്രിട്ടനിലെ ഡെപ്യൂട്ടി ട്രേഡ് കമ്മീഷണറായ (ദക്ഷിണേഷ്യ) ഹാരിസ് ന്യൂദല്‍ഹിയിലാണ് ജോലി ചെയ്യുന്നത്. വിവാഹച്ചടങ്ങില്‍ നിന്നുള്ള മനോഹരമായ ചിത്രമാണ് അവര്‍ പങ്കുവെച്ചത്. കടും ചുവപ്പ് നിറത്തിലുള്ള ലെഹംഗ ധരിച്ച്, കനത്ത ആഭരണങ്ങളും മെഹന്ദിയും ധരിച്ച്, ഒരു ഉത്തരേന്ത്യന്‍ വധുവിനെപ്പോലെ ഹാരിസ് കാണപ്പെട്ടു. ഷെര്‍വാണിയിലും തലപ്പാവിലും ഒരുങ്ങിയ ഭര്‍ത്താവിനൊപ്പം കൈകള്‍ പിടിച്ച്, തനി നാടന്‍ വധു. ദമ്പതികളുടെ സന്തോഷ നിമിഷം ഓണ്‍ലൈനില്‍ പലരെയും സന്തോഷിപ്പിച്ചു.
'ഏകദേശം 4 വര്‍ഷം മുമ്പ് ഞാന്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍, ഇവിടെയുള്ള എന്റെ സമയത്തെക്കുറിച്ച് എനിക്ക് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ എന്റെ ജീവിതത്തിലെ പ്രണയത്തെ കണ്ടുമുട്ടുമെന്നും വിവാഹം കഴിക്കുമെന്നും ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല,' യുവ വധു എഴുതി. 'ഇന്‍ക്രെഡിബ്ള്‍ ഇന്ത്യയില്‍ ഞാന്‍ അത്തരമൊരു സന്തോഷം കണ്ടെത്തി, ഇത് എല്ലായ്‌പ്പോഴും സ്വന്തം വീടായിരിക്കുന്നതില്‍ സന്തോഷമുണ്ട്, അവര്‍ തുടര്‍ന്നു.