തിരുവനന്തപുരം- കേരളത്തിലെ പ്രതിപക്ഷം എങ്ങിനെ പ്രവർത്തിക്കണമെന്ന് ആർ.എസ്.എസ് ഏജന്റായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപദേശിക്കേണ്ടതില്ലെന്ന് കോൺഗ്രസ് വൈസ് പ്രസിഡന്റ് വി.ടി ബൽറാം. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ഗവർണർ നടത്തിയ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു ബൽറാം. ഗവർണറുടെ ഉപദേശം കേട്ട് പ്രവർത്തിക്കുന്നവർ കന്റോൺമെന്റ് ഹൗസിലല്ല, ക്ലിഫ് ഹൗസിലാണെന്നും ബൽറാം പറഞ്ഞു.