തിരുവനന്തപുരം- ഭരണഘടന ബാധ്യത നിർവഹിക്കേണ്ട ഗവർണർ തന്റെ ഉത്തരവാദിത്വം നിർവഹിക്കുന്നില്ലെങ്കിൽ അത് ചെയ്യിപ്പിക്കാൻ ആർജവം ഉള്ള ഒരു സർക്കാർ കേരളത്തിൽ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തനിക്ക് ഇഷ്ടപ്പെട്ടയാളെ സ്റ്റാഫിൽ എടുക്കുന്നതിന് വിലപേശൽ നടത്തുകയാണ് ഗവർണർ ചെയ്തത്. എന്നാൽ, ഗവർണറോട് തന്റെ ചുമതല നിർവഹിക്കണമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കില്ലെന്നും സതീശൻ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.