അബുദാബി- 2021 ല്‍ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയത് 9,32,949 ഇന്ത്യക്കാര്‍. മൊത്തം യാത്രക്കാരില്‍ ഒന്നാമതെത്തിയത് ഇന്ത്യക്കാരാണ്. 53.6 ലക്ഷം യാത്രക്കാരാണ് അബുദാബിയില്‍ എത്തിയത്.
പാക്കിസ്ഥാന്‍ (5,50,728), ഈജിപ്ത് (4,46,883), യു.എസ് (2,54,201), സൗദി അറേബ്യ (2,44,954) രാജ്യക്കാരാണ് തൊട്ടുപിന്നില്‍.
അബുദാബിയില്‍നിന്ന് കൂടുതല്‍ വിദേശത്തേക്കു പോയത് കയ്‌റോയിലേക്ക് (372,456). ഇസ്ലാമാബാദ് (209,280), ദല്‍ഹി (197,012), ലഹോര്‍ (184,315), ധാക്ക (182,983) എന്നിവയാണ് മറ്റു സെക്ടറുകള്‍.
2020ല്‍ 75 സെക്ടറുകളിലേക്ക് സര്‍വീസ് നടത്തിയിരുന്നത് ഇപ്പോള്‍ 103 സെക്ടറുകളായി വര്‍ധിച്ചതായി വിമാനത്താവള അധികൃതര്‍ പറഞ്ഞു.