കൊച്ചി-മെട്രോ പാളത്തിന് നേരിയ ചെരിവുള്ളതായി കണ്ടെത്തി. കെ.എം.ആർ.എൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. തുടർന്ന് വിശദമായ പരിശോധനയ്ക്ക് ദൽഹി മെട്രോ റെയിൽ കോർപ്പറേഷനെ(ഡി.എം.ആർ.സി)യെ വിവരം അറിയിച്ചു. തകരാർ ഗുരുതരമെന്ന് കണ്ടെത്തിയാൽ സർവീസ് നിർത്തിവെക്കും. പത്തടിപ്പാലത്തിന് സമീപം 347-ാം നമ്പർ തൂണിനടുത്താണ് പാളത്തിൽ നേരിയെ ചെരിവ് കണ്ടെത്തിയത്. ഇവിടെ ട്രെയിൽ വേഗം കുറച്ചാണ് നിലവിൽ സർവീസ് നടത്തുന്നത്. പാളം ഉറപ്പിച്ചിരിക്കുന്ന ബുഷിലെ തേയ്മാനം കാരണം ചെരിവ് സംഭവിച്ചേക്കും. ബുഷ് മാറ്റിവെച്ചാൽ ഇത് പരിഹരിക്കാം. എന്നാൽ തൂണിനാണ് ചെരിവ് എങ്കിൽ സർവീസ് നിർത്തിവെക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടിവരും. തൂണിന്റെ ചെരിവ് സൂക്ഷ്മമായി പരിശോധിക്കുക ഡി.എം.എൽ.സി ആയിരിക്കും. തൂണിന്റെ ഉത്തരവാദിത്വം ഡി.എം.ആർ.സിക്കാണ്.