തിരുവനന്തപുരം-കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറെ സർവീസിൽ സ്ഥിരപ്പെടുത്താൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഗവർണറുടെ ശുപാർശ അനുസരിച്ചാണ് തീരുമാനം. പുതിയ തസ്തിക സൃഷ്ടിച്ചാണ് നിയമനം. 27,800-59,400 രൂപയാണ് അടിസ്ഥാന ശമ്പളം. ഏഴു ശതമാനം ഡി.എയും 10 ശതമാനം എച്ച്.ആർ.എയും അടക്കം 32,526 രൂപ ശമ്പളം ലഭിക്കും. വർഷങ്ങളായി രാജ്ഭവനിൽ ജോലി നോക്കുന്നതിനാൽ സ്ഥിരപ്പെടുത്തണം എന്നായിരുന്നു ഗവർണർ ശുപാർശ ചെയ്തത്.