ഗാന്ധിനഗര്‍- കോട്ടയം മഹാത്മഗാന്ധി സര്‍കലാശാലയില്‍ കൈക്കൂലി കേസില്‍ അറസ്റ്റിലായ എല്‍സി മുമ്പും ധാരാളം മാര്‍ക്കുകള്‍
തിരുത്തി. എം ജി സര്‍വകലാശാലയില്‍ മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കി നല്‍കാന്‍ വിദ്യാര്‍ത്ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങി അറസ്റ്റിലായ സര്‍വ്വകലാശാല അസിസ്റ്റന്റ സി.ജെ.എല്‍സി മറ്റ് രണ്ട് വിദ്യാര്‍ത്ഥികളുടെ കൂടി മാര്‍ക്ക് തിരുത്തി. സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയുടെതാണ് കണ്ടെത്തല്‍. വിശദമായ അന്വേഷണത്തിന് ഉപസമിതിയുടെ ശുപാര്‍ശ ചെയ്തിട്ടുണ്ട്. അതേസമയം കൈക്കൂലി വാങ്ങിയത് എല്‍സി മാത്രമാണെന്നാണ് ഉപസമിതി കണ്ടെത്തല്‍
എം ജി സര്‍വകലാശാലയിയെ എം ബി എ സെക്ഷന്‍ ഓഫീസര്‍ക്ക് ജാഗ്രത കുറവുണ്ടായി എന്നും സിന്‍ഡിക്കേറ്റ് ഉപസമിതി കണ്ടെത്തിയിട്ടുണ്ട്.ഇയാള്‍ക്കെതിരെ നടപടി വേണമെന്നും ഉപസമിതിയുടെ റിപ്പോര്‍ട്ട് പറയുന്നു.എം ജി സര്‍വകലാശാലയിലെ മാര്‍ക്ക് ലിസ്റ്റിന് കൈക്കൂലി സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. മൂല്യനിര്‍ണയ രീതികളില്‍ മാറ്റം വരുത്താനും സിന്‍ഡിക്കേറ്റ് ഉപസമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട്. 7000 ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ആണ് സര്‍വകലാശാലയില്‍ കെട്ടിക്കിടക്കുന്നത് എന്നും സമിതി കണ്ടെത്തി. പരീക്ഷാ ഫലങ്ങളിലെ കാലതാമസം ഒഴിവാക്കാന്‍ പ്രത്യേക ക്യാംപുകള്‍ വേണമെന്നും സിന്‍ഡിക്കേറ്റ് ഉപസമിതി സമിതി ശുപാര്‍ശ നല്‍കി.2016 മുതല്‍ എംബിഎ വിഭാഗത്തില്‍ ജോലി ചെയ്യുന്ന എല്‍സി ആദ്യ നിയമനം നേടിയെടുത്തത് എസ്എസ്എല്‍സി പോലും പാസാകാതെ ആണ്. 2009 മുതല്‍ താല്‍കാലിക വേതനത്തില്‍ തൂപ്പുകാരി. 2010 ല്‍ ചില ഇളവുകള്‍ മുതലെടുത്തു എസ്എസ്എല്‍സി പോലും പാസാകാതെ പ്യൂണ്‍ തസ്തികയിലെത്തി. എഴുത്തു പരീക്ഷയില്ലാതെ ആയിരുന്നു നിയമനം. പാര്‍ട്ടി ബന്ധമുള്ള യൂനിയന്‍ അംഗമാായതിനാല്‍ സംരക്ഷിത വലയത്തിലുമായിരുന്നു.