Sorry, you need to enable JavaScript to visit this website.

കൊല്ലപ്പെട്ടവരുടെ കണ്ണീരാണ് മുഖ്യമന്ത്രിയെ വേട്ടയാടുന്നത്-കെ.എം ഷാജി

തിരുവനന്തപുരം- മരണം തന്നെ വേട്ടയാടുന്നുവെന്ന കേരള മുഖ്യമന്ത്രിയുടെ പേക്കിനാവ് നാട്ടിൽ കൊല്ലപ്പെട്ട മനുഷ്യരുടെ ഉറ്റവരുടെ കണ്ണീർ കൊണ്ടാകുമെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. നിയമസഭയിൽ നടത്തിയ പ്രസംഗത്തിലാണ് ഷാജി ഇക്കാര്യം പറഞ്ഞത്. ഒരു ഭരണാധികാരിയും വിദ്വേഷവും വെറുപ്പുമല്ല ബാക്കിവെക്കേണ്ടത്. ബഹുമാനം പിടിച്ചുവാങ്ങേണ്ടതല്ലെന്നും അത് വന്നു ചേരേണ്ടതുമാണ്. ഭയം പിടിച്ചുവാങ്ങാൻ പറ്റും. മറ്റുള്ളവരുടെ ബഹുമാനം ലഭിക്കുക എന്നത് വലിയ കാര്യമല്ല. ശുഹൈബിന്റെ ഉപ്പ കൂർഗിന്റെ പ്രാന്തപ്രദേശങ്ങളിൽ തുണി വിറ്റ് ജീവിക്കുന്ന പാവം മനുഷ്യനാണ്. നിങ്ങൾ കൊന്നുതള്ളിയ, അല്ലെങ്കിൽ നിങ്ങളുടെ കൂട്ടത്തിൽ കൊല്ലപ്പെട്ട ഒരാളും നിത്യവൃത്തിക്ക് വകയുള്ളവരല്ല. അപ്പുറത്ത് നിന്ന് ശബ്ദമുണ്ടാക്കുന്ന ഷംസീർ പറഞ്ഞത് ശുക്കൂറിനെ കൊന്നത് ആൾക്കൂട്ട മനശാസ്ത്രമാണെന്നാണ്. ആൾക്കൂട്ട മനക്കൂട്ടമല്ല, സി.പി.എമ്മിന്റെ മാത്രം മനശാസ്ത്രമാണത്. ഒരാളെ ഓടിച്ചിട്ട് കൊന്ന ശേഷം, മരിച്ചുവെന്ന ഉറപ്പാക്കിയ ശേഷം പോലീസിനെ വിളിക്കുന്നത് സി.പി.എം മനശാസ്ത്രമാണ്. കൊന്നവന്റെ ഇറച്ചി കൂടി തിന്നാനാണ് ബാക്കിയുള്ളത്. മധു കൊലപ്പെട്ട ശേഷം അതിനെ പോലീസ് കേസാക്കി മാത്രം മാറ്റി. മധുവിന്റെ കൊലക്ക് പിന്നിലെ കാരണം വിശപ്പാണ്. വിശപ്പിനെ തുടർന്നാണ് മധു അവിടെനിന്ന് ഭക്ഷണം മോഷ്ടിച്ചു എന്ന് പറയുന്നത്. ഒരു പൗരന്റെ വിശപ്പ് ഇല്ലാതാക്കേണ്ടത് ഭരണകൂടമാണ്. 
ന്യൂനപക്ഷത്തിന്റെ സംരക്ഷണം തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പത്തുകിലോ ബീഫ് വരട്ടി താൽപര്യം കാണിക്കുകയാണ്. മാപ്പിളപ്പാട്ടിന്റെ ആവിഷ്‌കാരത്തെ പറ്റി മുഖ്യമന്ത്രി പറഞ്ഞു. പാട്ടുപാടാൻ തലയുണ്ടാകണം. 
രാജ്യത്ത് തീവ്രവാദത്തെ ചെറുത്തുതോൽപ്പിച്ചയാളാണ് അക്ബർ. ന്യൂനപക്ഷങ്ങളെ മാത്രമാണ് സർക്കാർ വേട്ടയാടുന്നത്. സി.പി.എം കേന്ദ്രീകരിച്ച മുഴുവൻ സ്ഥലത്തുമുള്ള മുസ്്‌ലിംകൾ സുരക്ഷിതരല്ല. നാദാപുരം അടക്കമുള്ള സ്ഥലത്ത് ഇതുണ്ട്. സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ മുസ്്‌ലിംങ്ങൾക്ക് ജീവിക്കാൻ പ്രയാസമാണ്.  ആർ.എം.പി പ്രവർത്തകർക്ക് പോലും ജീവിക്കാനായില്ല.
പ്രസംഗത്തിന്റെ പൂർണരൂപം:  വീഡിയോ കാണാം
 

Latest News