Sorry, you need to enable JavaScript to visit this website.

പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു വാഹനാപകടത്തിൽ മരിച്ചു

ന്യൂദൽഹി- പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു ഹരിയാനയിലെ സോനപറ്റിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. കഴിഞ്ഞ വർഷം റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ പ്രക്ഷോഭത്തിൽ കൊടി ഉയർത്തിയതുമായി ബന്ധപ്പെട്ട് സിദ്ദുവിനെതിരെ കേസെടുത്തിരുന്നു. ചെങ്കോട്ടയിൽ കർഷകർ നടത്തിയ പ്രതിഷേധം അക്രമത്തിൽ കലാശിച്ചിരുന്നു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന സിദ്ദു ഫെബ്രുവരി ഒമ്പതിന് അറസ്റ്റിലായിരുന്നു. ദൽഹിയിൽ നിന്ന് പഞ്ചാബിലെ ജന്മനാട്ടിലേക്ക് വരുന്നതിനിടയിൽ അദ്ദേഹം സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Latest News