റിയാദ്- സൗദി അടക്കം 82 രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഇന്നു മുതൽ ഇന്ത്യയിലേക്ക് വരാൻ പി.സി.ആർ ടെസ്റ്റ് നിർബന്ധമില്ലെന്ന കേന്ദ്ര സർക്കാർ ഉത്തരവ് ലഭിക്കാത്തതിനെ തുടർന്ന് റിയാദിൽനിന്നുള്ള യാത്രക്കാർ പ്രതിസന്ധിയിലായി. റിയാദ് അടക്കമുള്ള വിമാനതാവളങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാനിരുന്നവരുടെ യാത്ര പി.സി.ആർ ടെസ്റ്റില്ലെന്ന കാരണത്താൽ മുടങ്ങി. ഇന്ത്യൻ സർക്കാറിന്റെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് വിമാനതാവള അധികൃതർ പറയുന്നത്. നിരവധി പേർക്കാണ് യാത്ര മുടങ്ങിയത്. ടിക്കറ്റ് തുക പോലും തിരികെ ലഭിക്കാതെയാണ് പ്രവാസികൾ ഇതോടെ ദുരിതത്തിലാകുന്നത്.