കോഴിക്കോട്- കോഴിക്കോട് ബൈപാസില്‍ പൂളാടിക്കുന്നിനടുത്തുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മരണം. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടക സ്വദേശികളാണ് മരിച്ചത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് കാലത്ത് 5.30ഓടെയാണ് അപകടം സംഭവിച്ചത്. സംഭവ സ്ഥലത്തുവച്ച് തന്നെ മൂന്ന് പേര്‍ മരിച്ചു. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേര്‍ന്ന് ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരുക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ബസ് െ്രെഡവര്‍ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. രാമനാട്ടുകര-വെങ്ങളം ബൈപാസില്‍ വാഹനാപകടങ്ങള്‍ പതിവായിട്ടുണ്ട്.