കോഴിക്കോട് - കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മറ്റൊരു അന്തേവാസിയെ അറസ്റ്റു ചെയ്തു. കൊല്ലപ്പെട്ട യുവതി കഴിഞ്ഞിരുന്ന അതേ സെല്ലിലെ ബംഗാള്‍ സ്വദേശിയായ തസ്‌നി ബീവിയെയാണ് ്(32) പോലിസ് അറസ്റ്റു ചെയ്തത്.
പ്രതിയുടെ മാനസികാരോഗ്യ നില പരിശോധിച്ച ശേഷമാണ് കൊലപാതകക്കുറ്റമടക്കം വകുപ്പ് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പും ആശുപത്രി അധികൃതരും പോലിസിന് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റു ചെയ്ത ശേഷം കുതിരവട്ടം ആശുപത്രിയില്‍ തന്നെ കഴിയാനാണ് ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദേശം. ഇതു പ്രകാരം റിമാന്‍ഡ് ചെയ്ത പ്രതിയെ സെല്ലില്‍ തന്നെ കഴിയാന്‍ അനുവദിക്കും. മറ്റു നടപടികള്‍ അടുത്ത ദിവസം ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ചെയ്യുമെന്ന് മെഡിക്കല്‍ കോളജ് പൊലിസ് അറിയിച്ചു.