കൊണ്ടോട്ടി- മാതാവിന്റെ വീട്ടില്‍ വിരുന്നെത്തിയ രണ്ടു വയസുകാരി വീടിന് സമീപത്തെ കുളത്തില്‍ മുങ്ങി മരിച്ചു.കൊണ്ടോട്ടി കാഞ്ഞിരപ്പറമ്പ് കെ.ബി അശ്റഫ്-ഷാഹിന ദമ്പതികളുടെ മകള്‍ റയ അശ്റഫ് ആണ് പുളിക്കലില്‍ കുളത്തില്‍ മുങ്ങി മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് അപകടം. കാഞ്ഞിരപ്പറമ്പിലെ സ്വന്തം വീട്ടില്‍ നിന്ന് ഉച്ചയോടെയാണ് സഹോദരങ്ങള്‍ക്കും മാതാവിനുമൊപ്പം പുളിക്കലില്‍ വീട്ടിലെത്തിയത്. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാളെ കാഞ്ഞിരപ്പറമ്പ് ജുമഅത്ത് പള്ളിയില്‍ ഖബറടക്കും. സഹോദരങ്ങള്‍.അമാന്‍,ഹയാന്. പിതാവ് അശ്റഫ് ജിദ്ദയിലാണ്.