മലപ്പുറം- രാഹുല്‍ ഗാന്ധിക്കെതിരായ അസം മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരെ
യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും സംഘടിപ്പിച്ചു.
രാഹുല്‍ ഗാന്ധിയുടെ പിതാവ് ആരാണെന്നതില്‍ ഇതുവരെ ഞങ്ങള്‍ സംശയം പ്രകടിപ്പിച്ചില്ല എന്നായിരുന്നു അസം മുഖ്യമന്ത്രിയുടെ പരാമര്‍ശം. പാക്കിസ്ഥാനില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് രാഹുല്‍ ഗാന്ധി തെളിവ് ചോദിക്കരുതെന്ന് പറഞ്ഞായിരുന്നു വിവാദ പ്രസ്താവന.
ഡി.സി.സി ഓഫീസില്‍ നിന്നും തുടങ്ങിയ പ്രതിഷേധ പ്രകടനം മലപ്പുറം കുന്നുമ്മല്‍ ജംഗ്ഷനില്‍ ജില്ലാ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ അഡ്വ വി.എസ് ജോയ് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജി പാച്ചേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ നൗഫല്‍ ബാബു, ജില്ലാ സെക്രട്ടറിമാരായ മുഹമ്മദ് പാറയില്‍, അഷ്റഫ് കുഴിമണ്ണ,ഉമ്മറലി കരേക്കാട്,അജിത് പുളിക്കല്‍, സുനില്‍ പോരൂര്‍, സഫീര്‍ജാന്‍, നിയോജക മണ്ഡലം പ്രസിഡന്റുമാരായ കെ.പി ശറഫുദ്ധീന്‍, മുഹമ്മദ് ഇസ്ലാഹ്,യാക്കൂബ് കുന്നംപള്ളി, ബുഷ്റുദ്ധീന്‍ തടത്തില്‍, അന്‍വര്‍ അരൂര്‍,ശബാബ് വക്കരത്, എം ടി മുഹമ്മദ് റിയാസ്,ഇ.കെ അന്‍ഷിദ് ,റാഷിദ് പൂക്കോട്ടൂര്‍,കാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു.