പാലക്കാട്- ചേറാട് കുമ്പാച്ചി മലയിൽ രണ്ടു ദിവസം കുടുങ്ങിയ ബാബുവിനെതിരെ വനംവകുപ്പ് കേസെടുത്തു. വനമേഖലയിൽ അതിക്രമിച്ചു കയറിയെന്ന വകുപ്പ് അനുസരിച്ചാണ് കേസെടുത്തത്. ആറുമാസം വരെ തടവോ 25,000 രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേസെടുക്കുന്നതിന് മുമ്പായി ബാബുവിന്റെ വീട്ടിലെത്തി വാളയാർ റേഞ്ച് ഓഫീസർ ആഷിക് അലി കേസെടുത്തു. ബാബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടെയുണ്ടായിരുന്ന മൂന്നു പേർക്കെതിരെയും കേസെടുത്തു.