കോട്ടയം - പി.ജെ ജോസഫ് ചെയർമാനായ കേരള കോൺഗ്രസ്് യു.ഡി.എഫ് വിടുമെന്നത് കുപ്രചാരണം മാത്രമാണെന്ന്്് വർക്കിംഗ് ചെയർമാൻ പി.സി തോമസ് അറിയിച്ചു, ഇതിനു പിന്നിൽ കേരള കോൺഗ്രസ് എം നേതാക്കളാണ്് ഇത്തരം വാർത്താ പ്രചാരവേലയ്ക്കു പിന്നിൽ. മോൻസ് ജോസഫ് എം.എൽ.എ തങ്ങളുടെ പാർട്ടിയെ ഹൈജാക്ക് ചെയ്തുവെന്നതിന് ഒരു അടിസ്ഥാനവുമില്ല. മോൻസ് ജോസഫ് പാർട്ടിയിൽ നിറഞ്ഞു നിൽക്കുന്ന നേതാവാണ്. പിന്നെ എന്തിനാണ് ഹൈജാക്ക് ചെയ്യുന്നത്്. അടിസ്ഥാനവുമില്ലാത്ത ആരോപണമാണ് ഇത്്.
കോവിഡിൽ വലഞ്ഞ കർഷകരെ സഹായിക്കാൻ ഉടൻ ചെയ്യേണ്ടത്്് കാർഷിക കടങ്ങളുടെ പലിശയും,കൂട്ടുപലിശയും, ജപ്തിയും ഒഴിവാക്കി കൊടുക്കുക എന്നതാണ് .ഈ ആവശ്യമുന്നയിച്ചു പ്രധാനമന്ത്രിക്കും, കേന്ദ്ര ധനമന്ത്രിക്കും ഇമെയിൽ അയച്ചു.
കാർഷിക കടങ്ങൾ പാടെ ഒഴിവാക്കി കൊടുക്കണമെന്ന അഭ്യർത്ഥന കർഷകർക്കുണ്ട്ഇതു പരിഗണിക്കേണ്ടതാണ്. എങ്കിലും അതിനു സമയം എടുക്കുമെങ്കിൽ ഇപ്പോൾ തന്നെ ചെയ്യേണ്ടതാണ് പ്രത്യേകം ഉന്നയിക്കുന്നത്. പലിശയും കൂട്ടുപലിശയും എല്ലാം കൊടുക്കേണ്ടിവന്നു കർഷകർ വലിയ ഭീഷണിയാണെന്നും, ഈടുവെച്ച വീടുവരെ ജപ്തിയിലാണെന്നും, തോമസ് പറഞ്ഞു. കൃഷിഭൂമിയെ സർഫാസി നിയമത്തിൽ നിന്ന് പോലും ഒഴിവാക്കിയത് കൃഷിക്കാർക്ക് ഒരു പ്രത്യേക ആനുകൂല്യം കൊടുക്കുക എന്ന ഉദ്ദേശത്തിലാണ്. അതായത് കേസ് പോലും കൊടുക്കാതെ, 60 ദിവസത്തെ നോട്ടീസ് കൊടുത്തു കൊണ്ട് ഈടുവസ്തു ഏറ്റെടുക്കുവാനും വിൽക്കുവാനും വരെ ബാങ്കകുൾക്കും കടം കൊടുത്തവർക്കും അവകാശം കൊടുത്തപ്പോൾ,കൃഷിഭൂമിയെ ഒഴിവാക്കിയത് പാർലമെന്റിലെ ചർച്ചയുടെ അടിസ്ഥാനത്തിലാണ്. കർഷകർക്ക് പ്രത്യേക ആനുകൂല്യം നൽകുക എന്നതാണ് ദേശീയ നയം. അതു നടപ്പാക്കണം.
നേതാക്കളായ സജി മഞ്ഞക്കടമ്പിൽ, ഗ്രേസമ്മ ജോസഫ്്, എ കെ ജോസഫ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.