കൊച്ചി-നടിയെ അക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് നടൻ ദിലീപ്. ഹൈക്കോടതിയിൽ നൽകിയ ഹരജിയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രമുഖ അഭിഭാഷകൻ ബി. രാമൻപിള്ള മുഖേനെയാണ് ഹരജി നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥർ ഗുഢാലോചന നടത്തിയാണ് കേസ് ഉണ്ടാക്കിയതെന്നും എഫ്.ഐ.ആർ റദ്ദാക്കുന്നില്ലെങ്കിൽ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെട്ടു.