കൊച്ചി- കുതിച്ചുയര്‍ന്ന സ്വര്‍ണവില വീണ്ടും ഇടിഞ്ഞു തുടങ്ങി. പവന് 400 രൂപയാണ് തിങ്കളാഴ്ച കുറഞ്ഞത്. 50 രൂപ കുറഞ്ഞ് ഗ്രാമിന് 4630 രൂപയായി.
ഒരു പവന്റെ ഇന്നത്തെ വില 37,040 രൂപ. ശനിയാഴ്ച പവന് ഒറ്റയടിക്ക് 800 രൂപ വര്‍ധിച്ച് 37,440 രൂപയിലെത്തിയിരുന്നു. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വിലയാണിത്. രണ്ടുവര്‍ഷത്തനിടെ ആദ്യമായാണ് ഒറ്റ ദിവസം ഇത്രയും വില കൂടിയത്.