കണ്ണൂർ- കണ്ണൂർ തോട്ടടയിൽ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ടു. ഏച്ചൂർ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചക്ക് രണ്ടേകാലോടെയാണ് അപകടം. ഇന്നലെ ഇവിടെ ഒരു വിവാഹ വീട്ടില്‍ നടന്ന സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയായാണ് ഇന്നത്തെ സംഘര്‍ഷം. ഹേമന്ദ്, അനുരാഗ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.