കുറ്റിപ്പുറത്ത് ലഹരി നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി

മലപ്പുറം- കുറ്റിപ്പുറത്ത് ലഹരി നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി. എടച്ചലം കുന്നുംപുറത്താണ് ലഹരി വസ്തുക്കള്‍ പൊടിച്ച് പാക്ക് ചെയ്യുന്ന യൂണിറ്റ് പോലീസ്  കണ്ടെത്തിയത്.  പട്ടാമ്പി കുന്നത്ത് തൊടിയില്‍ മുഹമ്മദാണ് ഇരുനില കെട്ടിടം വാടകക്ക് എടുത്തത്. ഇവിടെ നിന്നു ലഹരി വസ്തുക്കളും, ഉപകരണങ്ങളും, വാഹനങ്ങളും കുറ്റിപ്പുറം പോലീസ് പിടിച്ചെടുത്തു.

ഹാന്‍സ് വ്യാജമായി നിര്‍മ്മിക്കുന്ന ഒരു മെഷീന്‍, ഒരു അശോക് ലെയ്‌ലാന്‍ഡ് ദോസ്ത് ലോറി, രണ്ട് മോട്ടോര്‍സൈക്കിള്‍, 40 ചാക്ക് ഹാന്‍സ് എന്നിവ കണ്ടെടുത്തു. രാത്രി മെഷീന്‍ അടക്കമുള്ള സാമഗ്രികള്‍ ഫാക്ടറിയില്‍ നിന്നു വാഹനത്തില്‍ കയറ്റുന്നത് കണ്ട നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. മേഖലയില്‍ ഇത്തരത്തില്‍ ഒരു ഫാക്ടറി പ്രവര്‍ത്തിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. രാത്രി സമയത്തായിരുന്നു പ്രവര്‍ത്തനം.

 

Latest News