നിലമ്പൂര്‍- ജപ്തി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ അശ്ലീല വാക്കുകളാല്‍ അധിക്ഷേപിച്ച് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. മാധ്യമപ്രവര്‍ത്തകന്‍ ഷാജഹാന്‍ കാളിയത്തിനെതിരെയാണ് മോശം ഭാഷയില്‍ പിവി അന്‍വര്‍ പ്രതികരിച്ചിരിക്കുന്നത്. 'ജപ്തി ചെയ്യുന്നെങ്കില്‍ ഞാന്‍ അതങ്ങ് സഹിച്ചോളാം.എന്റെ ഭൂമിയയല്ലേ ഷാജഹാനേ ജപ്തി ചെയ്യുന്നത്. പൊതുജനങ്ങള്‍ക്കോ സര്‍ക്കാരിനോ അത് കൊണ്ട് ഒന്നും സംഭവിക്കാനില്ല.അതിന് നീ രാവിലെ ഇങ്ങനെ കിടന്ന് കുരയ്ക്കാതെ. നിന്റെ സൂക്കേട്,നീ തന്നെ എല്ലാവര്‍ക്കും മനസ്സിലാക്കി കൊടുക്കുന്നുണ്ട്. പോമറേനിയന്‍ നായകളെ കണ്ടിട്ടില്ലേ?വെറുതെ കിടന്ന് കുരയ്ക്കും.അതിനപ്പുറം ഒരു ചുക്കും അവയ്ക്ക് ചെയ്യാന്‍ പറ്റില്ല.ആ വിലയേ നിനക്ക് ഞാന്‍ ഇട്ടിട്ടുള്ളൂ. പി.വി.അന്‍വറിന് മലബന്ധത്തിന്റെ പ്രശനമുണ്ട്. മൂലക്കുരു ആണോന്ന് സംശയം'.! നീ നാളെ രാവിലെ ഇത് വാര്‍ത്തയായി കൊടുത്തോ.ഒന്ന് പോയിനെടാ,' എന്നാണ് പിവി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.