Sorry, you need to enable JavaScript to visit this website.

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ: സി.ബി.ഐ അന്വേഷണത്തിന് ഇ.ഡി കേന്ദ്രത്തിന് കത്തു നൽകി

15ന് സ്വപ്നയെ ചോദ്യം ചെയ്യുമെന്ന് ഇ.ഡി

കൊച്ചി- സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ഗൂഢനീക്കങ്ങൾ നടത്തിയ സാഹചര്യത്തിൽ ഇതേ കുറിച്ച് അന്വേഷിക്കാൻ സി.ബി.ഐയെ നിയോഗിക്കണം എന്നാവശ്യപ്പെട്ട് ഇ.ഡി കേന്ദ്രസർക്കാരിന് കത്തയച്ചു. ഇ.ഡിക്കെതിരായ ശബ്ദരേഖയുടെ നിജസ്ഥിതി സ്വപ്‌ന തന്നെ പുറത്തു വിട്ട സാഹചര്യത്തിൽ സ്വർണക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കാൻ ആസൂത്രിത നീക്കം നടന്നുവെന്നും സംസ്ഥാന പൊലീസ് അതിന് കൂട്ടുനിന്നുവെന്നും തെളിഞ്ഞിരിക്കയാണെന്ന് ഇ.ഡി പറയുന്നു. കൊച്ചിയിലെ ഇ.ഡി ജോയിന്റ് ഡയറക്ടർ ദൽഹിയിലെ സ്‌പെഷൽ ഡയറക്ടർക്കാണ് ഇതുസംബന്ധിച്ച് കത്തയച്ചത്. ഇത് ധനവകുപ്പിനും ആഭ്യന്തരവകുപ്പിനും കൈമാറും. കേസ് അന്വേഷണം അട്ടിമറിക്കാൻ നടന്ന ആസൂത്രിത നീക്കങ്ങളെക്കുറിച്ച് സംസ്ഥാന പൊലീസ് തന്നെ ഇനിയും അന്വേഷിച്ചാൽ പ്രതികളെ കണ്ടെത്താനാകില്ലെന്നും അതുകൊണ്ട് കേന്ദ്ര അന്വേഷണ ഏജൻസിതന്നെ അന്വേഷിക്കണമെന്നുമാണ് ആവശ്യം.
സ്വപ്‌ന ഇ.ഡിയുടെ കസ്റ്റഡിയിലിരിക്കെ 2020 ഡിസംബറിലാണ് സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കോ സർക്കാരിനോ പങ്കില്ലെന്നും മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ കേന്ദ്ര ഏജൻസി സമ്മർദ്ദം ചെലുത്തുന്നെന്നുമുള്ള ശബ്ദസന്ദേശം പുറത്തുവന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് സ്വർണക്കടത്ത് കേസിൽ വലിച്ചിഴക്കാൻ ചോദ്യം ചെയ്യലിൽ സമ്മർദം ചെലുത്തിയെന്നാണ് അന്നത്തെ ശബ്ദരേഖയിൽ സ്വപ്‌ന വ്യക്തമാക്കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇ.ഡിയുടെ അന്വേഷണ സംഘത്തിനെതിരെ സംസ്ഥാന സർക്കാർ രണ്ട് കേസുകളെടുത്തിരുന്നു. ശക്തമായ നിയമപോരാട്ടത്തിനൊടുവിലാണ് ഇ.ഡിക്കെതിരെ എടുത്ത രണ്ട് എഫ്.ഐ.ആറുകളും ഹൈക്കോടതി റദ്ദാക്കിയത്. സംസ്ഥാന സർക്കാർ ഇതിനെതിരെ ഡിവിഷൻ ബഞ്ചിനെ സമീപിച്ചിട്ടുമുണ്ട്. ഇ.ഡിക്കെതിരെ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാൻ വരെ സംസ്ഥാന സർക്കാർ തയാറാകുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിയുടെ പേരുപറയാൻ  ചോദ്യം ചെയ്യലിൽ സമ്മർദ്ദം ഉണ്ടായില്ലെന്നും രക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്യാമെന്ന് പറഞ്ഞ് വനിതാ പൊലീസ് ഉദ്യോഗസ്ഥയാണ് തന്റെ ഫോൺ റെക്കോർഡ് ചെയ്തതെന്നുമാണ് സ്വപ്‌ന ഇപ്പോൾ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്. ഇതോടെയാണ് ഇ.ഡി പുതിയ നീക്കവുമായി മുന്നോട്ടുപോകുന്നത്.
സ്വപ്‌ന സുരേഷ് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളോട് പറഞ്ഞതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയാനാണ് ഇ.ഡി ശ്രമിക്കുന്നത്. ഇതിനായി സ്വപ്‌ന സുരേഷിന്റെ മൊഴി വീണ്ടുമെടുക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്. 15ന് ഹാജരാകാമെന്നാണ് സ്വപ്‌ന ഇ.ഡിയെ അറിയിച്ചത്. എം. ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും മൊഴിയെടുക്കും. അതിന് ശേഷം ശിവശങ്കറിനെ

Latest News