Sorry, you need to enable JavaScript to visit this website.

ശസ്ത്രക്രിയക്കിടെ രോഗി മരിച്ചു; പെരിന്തൽമണ്ണയിൽ സംഘർഷം 

പെരിന്തൽമണ്ണ- ഇ.എം.എസ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായ രോഗി മരിച്ചതിനെ തുടർന്ന് രോഗിയുടെ ബന്ധുക്കൾ ഐ.സി.യുവിലേക്ക് ഇരച്ചു കയറുകയും ഡോക്ടർമാരെയും ജീവനക്കാരെയും കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് സംഭവം. 
റോഡപകടത്തിൽ പരിക്കേറ്റ താഴെക്കോട് സ്വദേശി ഫാത്തിമത്ത് ഷമീബയാണ് മരിച്ചത്. വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷമീബക്ക് കാലിന്റെ തുടയെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ ഇന്നലെ രാവിലെ രക്തസമ്മർദം മൂർഛിച്ച് മരിക്കുകയായിരുന്നു. ഡോക്ടർമാരുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നാരോപിച്ചാണ് ബന്ധുക്കൾ സംഘർഷമുണ്ടാക്കിയത്. പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.  
തുടർന്ന് ആശുപത്രി മാനേജ്‌മെന്റും രോഗിയുടെ ബന്ധുക്കളും നടത്തിയ ചർച്ചയിൽ ജീവനക്കാരുടെ ഭാഗത്തു നിന്ന് എന്തെങ്കിലും പിഴവുണ്ടെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്ന് മാനേജ്‌മെന്റ് ്അറിയിച്ചു. ഐ.സി.യു ഇൻ ചാർജിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. മറ്റു ജീവനക്കാരെ ജോലിയിൽ നിന്നും മാറ്റിനിർത്താനും വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആശുപത്രി മെഡിക്കൽ സൂപ്രണ്ടിനെ ചുമതലപ്പെടുത്തുകയും ചെയ്തു. 
ആശുപത്രി സാധ്യമായ എല്ലാ ചികിത്സകളും രോഗിക്കു നൽകിയിട്ടുണ്ടെന്ന് ആശുപത്രി ചെയർമാൻ അറിയിച്ചു. സംഭവത്തിൻ പെരിന്തൽമണ്ണ പോലീസ് കേസെടുത്തിട്ടുണ്ട്.
ഇ.എം.എസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പെരിന്തൽമണ്ണ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. 
 

Latest News