കൊച്ചി- മീഡിയ വൺ കേസിൽ ഇടക്കാര ഉത്തരവ് പ്രഖ്യാപിക്കാതെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മാറ്റി. കേസിൽ വാദം പൂർത്തിയാക്കി ഉത്തരവ് പ്രഖ്യാപിക്കുമെന്ന് ഡിവിഷൻ ബെഞ്ച് അറിയിച്ചു. മീഡിയ വണ്ണിന് വേണ്ടി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയാണ് ഹാജരായത്. അന്തിമ ഉത്തരവ് വരുന്നത് വരെ നിലവിലുളള രീതി തുടരുമെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു. ഇടക്കാല ഉത്തരവ് എന്ന് പ്രഖ്യാപിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. അപ്പീൽ ഹരജിയിലെ വിധി എന്ന് പറയുമെന്ന് ഹൈക്കോടതി അറിയിച്ചിട്ടില്ല.