തിരുവനന്തപുരം- പ്രിയ യു.പി, കേരളത്തെ പോലെയാകാൻ വോട്ട് ചെയ്യൂവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ശ്രദ്ധിച്ചുവോട്ടു ചെയ്തില്ലെങ്കിൽ കേരളത്തിന്റെയും ബംഗാളിന്റെയും കശ്മീരിന്റെയും ഗതിയാകും യു.പിക്ക് എന്ന് നേരത്തെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് സതീശൻ ട്വീറ്റ് ചെയ്തത്. മധ്യകാല മതഭ്രാന്ത് വിട്ട് സമത്വവികസനം, ബഹുസ്വരത, മൈത്രി എന്നിവ തെരഞ്ഞെടുക്കൂ, കേരളീയരും കശ്മീരികളും ബംഗാളികളും ആത്മാഭിമാനമുള്ള ഇന്ത്യക്കാരാണെന്നും സതീശൻ ട്വീറ്റ് ചെയ്തു.