Sorry, you need to enable JavaScript to visit this website.

രക്ഷാദൗത്യം; കേണല്‍ ഹേമന്ത് രാജിന് അഭിനന്ദന പ്രവാഹം

കോട്ടയം - മലമ്പുഴയിലെ രക്ഷാദൗത്യത്തില്‍ ഏറ്റുമാനൂരിന്റെ അഭിമാനവും. ഏറ്റുമാനൂരിന്റെ പുത്രനായ കേണല്‍ ഹേമന്ത് രാജിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹമാണ്. 2018ലെ പ്രളയത്തിലും ഹേമന്ത് രാജ് നാടിന്റെ രക്ഷയ്ക്ക് എത്തിയിരുന്നു. ബാബുവിനെ രക്ഷിച്ച ദൗത്യ സംഘത്തിലെ രണ്ടാമനായിരുന്നു ഹേമന്ത് രാജ്്്്.

കശ്മീരിലും മറ്റും സമാനമായ നിരവധി ദൗത്യങ്ങളില്‍ ഹേമന്ത് രാജ് ഏര്‍പ്പെട്ടിട്ടുണ്ട്്. സംഘത്തിലുള്ളവരെല്ലാം പര്‍വതാരോഹകരാണ്. ഭൂപ്രകൃതി അറിയാത്തതുകൊണ്ടുള്ള ബുദ്ധിമുട്ട് മാത്രമാണ് ഉണ്ടായിരുന്നത്. ഭയങ്കര കുത്തനെയുള്ള മലയായിരുന്നു ചെറാടിലേത് എന്ന്്് ഹേമന്ത് രാജ് അറിയിച്ചു.രാത്രിയില്‍ തന്നെ മലയിലേക്ക് കേറാന്‍ ശ്രമിച്ചിരുന്നു. രണ്ട് തവണ ബാബുവിന്റെ അടുത്ത് വരെ പോയി. 200 മീറ്റര്‍ അകലെ നിന്ന് ബാബുവിന് ആത്മവിശ്വാസം നല്‍കി. അവിടെ നിന്ന് 400 മീറ്റര്‍ മുകളിലേക്ക് രാവിലെ ആറ് മണിയോടെയാണ് എത്തിയത്. ഡ്രോണാണ് ഏറ്റവും കൂടുതല്‍ സഹായകരമായത്. ബാബു ഇരിക്കുന്ന സ്ഥല ലൊക്കേറ്റഅ ചെയ്യാനും മറ്റും ഡ്രോണ്‍ വളരെയധികം സഹായിച്ചു. ഒപ്പം എന്‍ഡിആര്‍എഫിന്റെ സംഘവും പോലീസ് സേനയും ചേര്‍ന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. മാനസികമായ കരുത്തനായിരുന്നു ബാബു. വളരെ ആത്മവിശ്വാസത്തോടെയാണ് ബാബു ഞങ്ങളോട് പ്രതികരിച്ചത്. അതുകൊണ്ട് തന്നെ ബാബുവിനെ രക്ഷപ്പെടുത്താനും പെട്ടെന്ന് സാധിച്ചു- ഹേമന്ത് രാജ്് പറഞ്ഞു.

https://www.malayalamnewsdaily.com/sites/default/files/2022/02/09/babu233.jpg

ഏറ്റുമാനൂര്‍ തവളക്കുഴി മുത്തുച്ചിപ്പി വീട്ടില്‍ റിട്ട. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി കെ രാജപ്പന്‍ -സി എസ് ലതികബായി ദമ്പതികളുടെ മകനാണ് ഹേമന്ത് രാജ്. കഴക്കൂട്ടം സൈനീക സ്‌കൂളിലെ പഠനത്തിന് ശേഷം പൂനയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഡെറാഡൂണിലെ ഇന്ത്യന്‍ മിലട്ടറി അക്കാദമി എന്നിവിടങ്ങളിലായിരുന്നു പരിശീലനം. കേരളത്തിലും ഉത്തരാഖണ്ഡിലും ജമ്മൂകാശ്മീരിലും പ്രളയം അടക്കമുള്ള ദുരന്ത മുഖങ്ങളില്‍ രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിട്ടുണ്ട്.

2019-ല്‍ രാഷ്ട്രപതിയുടെ വിശിഷ്ട സേവ മെഡല്‍ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ റിപ്പബ്ലിക് ദിന പരേഡില്‍ മദ്രാസ് റെജിമെന്റിനെ നയിച്ചതും ഹേമന്ത് രാജാണ്. ഏറെ കാലത്തിന് ശേഷമാണ് ഒരു മലയാളി പരേഡ് നയിക്കാന്‍ അവസരം ലഭിക്കുന്നത്. സംയുക്ത സേനാമേധാവി വിപിന്‍ റാവുത്ത് ഉള്‍പ്പടെ 13 പേരുടെ ജീവന്‍ നഷ്ടപ്പെട്ട കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തമുഖത്തും രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് ലെഫ്റ്റനന്റ് കേണല്‍ ഹേമന്ത് രാജായിരുന്നു. ഇതിന് പിന്നാലെ വില്ലിംങ്ടണിലെ സേന ആസ്ഥാനത്ത് ഇദ്ദേഹത്തിന് അദരവും നല്‍കിയിരുന്നു. 2018-ലെ പ്രളയകാലത്ത് ചെങ്ങന്നൂര്‍ ,ആലപ്പുഴ മേഖലകളില്‍ രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. ഭാര്യ ഡോ.തീര്‍ത്ഥ തവളക്കുഴിയില്‍ ദന്താശുപത്രി നടത്തുന്നു. ഏക മകന്‍ അയാന്‍ ഹേമന്ത് ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയാണ്.

 

Latest News