കൊച്ചി- മലമ്പുഴയിലെ ചെറാട് മലയിലെ ചെങ്കുത്തായ മലയിടുക്കില്‍ 2 ദിവസത്തോളം കുടുങ്ങി കിടന്നിട്ടും ആത്മവിശ്വാസത്തോടെ പിടിച്ചു നിന്ന ബാബുവിന് അഭിനന്ദനവുമായി നടന്‍ ഷെയ്ന്‍ നിഗം. നിശ്ചയദാര്‍ഢ്യത്തോടെയും ആത്മവിശ്വാസം കൈവിടാതെയും പിടിച്ചു നിന്ന ബാബുവിന്റേതാണ് ഈ ദിനമെന്ന് ഷെയ്ന്‍ കുറിച്ചു.
ചേറാട് സ്വദേശി ആര്‍. ബാബുവാണ് കാല്‍ വഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയത്. ഇന്ത്യന്‍ ആര്‍മിയുടെ രണ്ട് ദൗത്യസംഘങ്ങള്‍ മലയുടെ മുകളിലെത്തി വടംകെട്ടിയാണ് ബാബുവിനെ മുകളിലേക്കെത്തിച്ചത്.
ഷെയ്‌ന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഒടുവില്‍ സന്തോഷ വാര്‍ത്ത, ബാബുവിനെ ആര്‍മി ഉദ്യോഗസ്ഥനായ ബാലയുടെ കരങ്ങള്‍ സുരക്ഷിതമാക്കി.
40 മണിക്കൂര്‍ പാലക്കാടിന്റെ ചൂടും തണുപ്പും ഏറ്റു ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവത്തില്‍ മോഹാലസ്യപ്പെടാതെ നിശ്ചയദാര്‍ഢ്യത്തോടെയും ആത്മവിശ്വാസം കൈവിടാതെയും പിടിച്ചു നിന്ന ബാബുവിന്റെതാണ് ഈ ദിവസം.