കൊച്ചി- ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്‍ ദിലീപ് ഹാജരായി. വധഗൂഢാലോചന കേസില്‍ ജാമ്യവ്യവസ്ഥകള്‍ പൂര്‍ത്തിയാക്കാനാണ് ദിലീപ് ഹാജരായതെന്നാണ് സൂചന. ദിലീപും സഹോദരന്‍ അനൂപും സുരാജുമാണ് കോടതിയിലെത്തിയത്. ക്രൈംബ്രാഞ്ച് അറസ്റ്റ് ഒഴിവാക്കുന്നതിന്കൂടിയാണ് നടപടി.
ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവരത്തില്‍ 2017 നവംബര്‍ 15 ന് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിനുള്ള ഗൂഢാലോചന നടന്നു എന്നായിരുന്നു ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. കേസില്‍ ദിലീപ് അടക്കം അഞ്ച് പ്രതികള്‍ക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ മാസമാണ് ദിലീപ് ഉള്‍പ്പെടെ ആറു പേര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഇവര്‍ക്കെല്ലാം ജാമ്യം അനുവദിച്ചു.