Sorry, you need to enable JavaScript to visit this website.

പ്രവാസിയായിരുന്ന വാപ്പയുടെ കടം വീട്ടാനുള്ള മകന്റെ ശ്രമം വിജയത്തിലേക്ക്, എന്നാലും സങ്കടം ബാക്കിയാണ്

തിരുവനന്തപുരം- മൂന്നര പതിറ്റാണ്ട് മുമ്പ് പിതാവ് വാങ്ങിയ കടംവീട്ടാനുള്ള മകന്‍ നാസറിന്റെ അന്വേഷണം ഫലം കണ്ടു. കൊല്ലം പരവൂര്‍ സ്വദേശിയായ ലൂഷ്യസാണ് നാസറിന്റെ പിതാവ് അബ്ദുല്ലക്ക് ഗള്‍ഫില്‍ ജോലി കണ്ടെത്താന്‍ പണം നല്‍കി സഹായിച്ചിരുന്നതെന്ന് സ്ഥിരീകരിച്ചു. അന്വേഷണം പരിസമാപ്തിയിലെത്തിയെങ്കിലും ലൂഷ്യസ് ഒന്നര വര്‍ഷം മുമ്പ് മരിച്ചുവെന്ന വിവരമാണ് ലഭിച്ചത്. പിതാവിന്റെ പ്രിയ സുഹൃത്ത് ജീവിച്ചിരിപ്പില്ലല്ലോ എന്ന സങ്കടത്തിലാണ് പെരുമാതുറ സ്വദേശിയായ നാസര്‍ ഇപ്പോള്‍.

പിതാവിനെ സഹായിച്ച സുഹൃത്തിനെ കണ്ടെത്തുന്നതിനായി ഒരാഴ്ച മുന്‍പ് നാസര്‍ പത്രപ്പരസ്യം നല്‍കിയിരുന്നു. കഴിഞ്ഞ മാസം 31നാണ് നല്‍കിയ പരസ്യം കണ്ട് നിരവധി പേരെത്തിയെങ്കിലും യഥാര്‍ഥ ലൂഷ്യസായിരുന്നില്ല. ലൂയിസ്, ലൂസിസ് എന്നീ പേരുകള്‍ വെച്ചായിരുന്നു അന്വേഷണത്തിന്റെ തുടക്കമെങ്കിലും പിന്നീട് ലൂസിസ് ലൂഷ്യസ് ആയി. കൊല്ലം പരവൂര്‍ സ്വദേശിയാണെന്നും കണ്ടെത്തി.

https://www.malayalamnewsdaily.com/sites/default/files/2022/02/09/loan.png

ലൂഷ്യസ് മരിച്ചെങ്കിലും കുടുംബം  പരവൂരിലുണ്ട്. അബ്ദുല്ലയുെടയും ലൂഷ്യസിന്റെയും സുഹൃത്തായ ശാസ്തവട്ടം സ്വദേശി അബ്ദുള്‍ റഷീദാണ് പരസ്യം കണ്ട് എത്തുന്ന ആളുകളുടെ പഴയ ചിത്രങ്ങള്‍ വെച്ച് തിരിച്ചറിഞ്ഞിരുന്നത്. എത്തിയവരിലൊന്നും സുഹൃത്ത് ഇല്ലെന്നറിഞ്ഞതോടെ കൊല്ലത്തെ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ വഴി അന്വേഷണം ആരംഭിച്ചു. ഒടുവില്‍ ലൂഷ്യസിന്റെ അനുജന്‍ ബേബിയെയും കുടുംബത്തെയും കണ്ടെത്തി.

1978ല്‍ ഗള്‍ഫിലെത്തി ജോലി കണ്ടെത്താന്‍ അലഞ്ഞ അബ്ദുല്ല്ക്ക് പണം നല്‍കി സഹായിച്ചത് ലൂഷ്യസായിരുന്നു. അന്ന് നല്‍കിയ വലിയ തുക ഇന്ന് ചെറുതാണ്. എന്നാല്‍ ഇന്നത്തെ മൂല്യമനുസരിച്ച് കടംവീട്ടാന്‍ നാസര്‍ തയാറാണ്. കോവിഡ് ബാധിച്ച അനുജന്റെ ക്വാറന്റീന്‍ കഴിഞ്ഞാലുടന്‍ പണം കൈമാറും.

 

Latest News