പാലക്കാട്- ട്രക്കിംഗിനിടെ മലയിൽ കുടുങ്ങിയ ബാബുവിനെതിരെ വിദ്വേഷ പ്രചാരണവുമായി സംഘ്പരിവാർ കേന്ദ്രങ്ങൾ. സുഡാപ്പി മലകയറിയത് മുസ്ലിം തീവ്രവാദ ക്യാമ്പിനോ എന്ന തരത്തിലാണ് സംഘ്പരിവാർ കേന്ദ്രങ്ങൾ പ്രചാരണം തുടങ്ങിയത്. ചാണക്യന്യൂസ് എന്ന പേജാണ് വിദ്വേഷ പ്രചാരണങ്ങൾക്ക് തുടക്കമിട്ടത്. ചെറാട് മലയിൽ അമ്പലമുണ്ടെന്നും, ആദിവാസികൾ പൂജ നടത്തുന്ന സ്ഥലമാണെന്നും ഇവിടേക്ക് ഇസ്ലാം മതവിശ്വാസി എന്തിന് പോയി തുടങ്ങിയ തരത്തിലാണ് പ്രചാരണം.
ബാബു കുടുങ്ങിക്കിടന്ന മലയിൽ അതി പുരാതന ക്ഷേത്രമുണ്ടെന്നും അവിടേക്ക് മീശവടിച്ച് താടി വളർത്തിയ ബാബുവടക്കമുള്ളവർ എന്തിനാണ് പോയതെന്നും ഇവർ പ്രചാരണം നടത്തുന്നു. വിവിധ വാർത്ത ചാനലുകളുടെ കമന്റ് ബോക്‌സിലും സമാനമായ തരത്തിൽ പ്രചാരണം നടത്തുന്നുണ്ട്.