പാലക്കാട്- മലയാളികള്‍ ശ്വാസമടക്കി കാത്തിരുന്ന വാര്‍ത്തക്ക് ശുഭപര്യവസാനം. മലമ്പുഴ ചെറാട് കുമ്പാച്ചിമലയിലെ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ ദൗത്യസംഘം ചെറാട് കുമ്പാച്ചിമലയുടെ മുകള്‍ത്തട്ടില്‍ എത്തിച്ചു. മലയിറങ്ങി ബേസ് കാമ്പിലെത്തിച്ച ശേഷം ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റും.
45 മണിക്കൂര്‍ നേരമാണ് മലയിടുക്കില്‍ ബാബു കുടുങ്ങിക്കിടന്നത്. 200 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് രണ്ടംഗസംഘം ഇറ്ങിയാണ് രക്ഷപ്പെടുത്തിയത്. ആയിരമടിയോളം ഉയരത്തില്‍ ചെങ്കുത്തായികിടക്കുന്ന എലിച്ചിരം ചെരുവില്‍ ഒരു വിടവിലാണ് ബാബു കുടുങ്ങിക്കിടന്നിരുന്നത്.
പത്രവിതരണക്കാരനായ ബാബു ട്രക്കിങ്ങിനാണ് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ച കൂമ്പാച്ചി മല കയറിയത്.
തുല്യതിയില്ലാത്ത രക്ഷാദൗത്യമാണ് ബാബുവിനെ രക്ഷപ്പെടുത്താന്‍ നടത്തിയത്. യുവാവ് ഇരിക്കുന്നതിന് സമീപം എത്തിയ രക്ഷാപ്രവര്‍ത്തകന്‍ റോപ്പ് ഉപയോഗിച്ച് മുകളിലേക്ക് ഉയര്‍ത്തുകയായിരുന്നു. സുരക്ഷാ ബെല്‍റ്റ് ധരിപ്പിച്ച ശേഷമാിരുന്നു ഇത്.
ബാബുവിന്റെ ദേഹത്ത് സുരക്ഷാ ബെല്‍റ്റ് ഘടിപ്പിച്ച സൈനികന്‍ തന്റെ ദേഹത്തേക്ക് ഇയാളെ ചേര്‍ത്ത് കെട്ടി. തുടര്‍ന്ന് രണ്ട് പേരെയും സംഘാംഗങ്ങള്‍ ഒരുമിച്ച് മുകളിലേക്ക് വലിച്ചെടുക്കുകയായിരുന്നു. റോപ്പ് ഉപയോഗിച്ച് സാവധാനമാണ് ബാബുവിനെ മുകളിലേക്ക് ഉയര്‍ത്തിയത്. രക്ഷപെടുത്തുന്നതിന് മുമ്പായി ബാബുവിന് വെള്ളവും ഭക്ഷണവും സൈന്യം എത്തിച്ചിരുന്നു.
മലയിടുക്കില്‍ കുടുങ്ങി 45 മണിക്കൂറിന് ശേഷമാണ് ബാബുവിന് വെള്ളം എത്തിക്കാന്‍ ദൗത്യ സംഘത്തിന് സാധിച്ചത്. എഡിആര്‍എഫ് ദൗത്യസംഘത്തിലെ ഒരാള്‍ ഇറങ്ങി റോപ്പിന്റെ സഹായത്തോടെയാണ് ബാബുവിന് ഭക്ഷണവും വെള്ളവും എത്തിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയോടൊണ് പരിചയസമ്പന്നരായ പര്‍വതാരോഹകര്‍ ഉള്‍പ്പെടെയുള്ള സംഘം ചേറാട് മലയില്‍ എത്തിയത്.