ബാബുവിനെ രക്ഷിക്കാന്‍ സൈന്യം എത്തി

പാലക്കാട്- മലമ്പുഴ ചേറാട് മലയിടുക്കില്‍ കുടുങ്ങിയ യുവാവ് ബാബുവിനെ രക്ഷിക്കാന്‍ സൈനിക സംഘം എത്തി പ്രവര്‍ത്തനം തുടങ്ങി. ഇദ്ദേഹത്തിന് ഭക്ഷണവും വെള്ളവുമെത്തിക്കാനാണ് ശ്രമം. പ്രദേശത്തെക്കുറിച്ച പഠനം ആരംഭിച്ചു. വ്യോമസേനയും ഉടനെത്തും.
ഇന്നു രാത്രി തന്നെ ബാബുവിനെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നത്. മലയില്‍ അകപ്പെട്ട് 34  മണിക്കൂറുകള്‍ പിന്നിടുമ്പോഴും ഇതുവരെ യുവാവിന് ഭക്ഷണോ ഒരു തുള്ളി വെള്ളമോ എത്തിക്കാനായിട്ടില്ല. കാലിന് പരിക്കേറ്റതിനാലും ഭക്ഷണം കഴിക്കാത്തതിനാലും ആരോഗ്യസ്ഥിതിയെക്കുറിച്ച് കടുത്ത ആശങ്കകളാണുള്ളത്. എവറസ്റ്റ് കൊടുമുടി കീഴടക്കിയവര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ബെംഗളൂരുവില്‍നിന്ന് എത്തിയത്.

 

Latest News