Sorry, you need to enable JavaScript to visit this website.

VIDEO - മലയാളം അടക്കം മൂന്നു ഇന്ത്യന്‍ ഭാഷകള്‍ പഠിച്ച് സൗദി യുവാവ്

റിയാദ് - പുതിയ വിസയില്‍ ഇന്ത്യയിലെ ഹൈദരാബാദില്‍നിന്ന് റിക്രൂട്ട് ചെയ്ത ഹൗസ് ഡ്രൈവറെ അറബി പഠിപ്പിക്കാന്‍ ശ്രമിച്ച് ഉര്‍ദു വശമാക്കുകയും ഹിന്ദിയും മലയാളവും പഠിക്കുകയും ചെയ്ത കഥയാണ് അബൂനായിഫ് എന്ന പേരില്‍ അറിയപ്പെടുന്ന സൗദി യുവാവ് അബ്ദുല്ല അല്‍മുതൈരിയുടെത്. സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളുമായുള്ള ആശയ വിനിമയത്തിലൂടെ മൂന്നു ഭാഷകളാണ് അബൂനായിഫ് പഠിച്ചത്. മറ്റുള്ളവരുടെ ഭാഷകള്‍ പഠിക്കുന്നത് വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കിടയില്‍ സംസ്‌കാരത്തിന്റെ പാലം പണിയുന്നതിന് സമമാണെന്ന് അബൂനായിഫ് കരുതുന്നു. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമായുള്ള ആശയവിനിമയങ്ങളില്‍ ഭാഷാ വേലിക്കെട്ട് തകര്‍ക്കാന്‍ യുവാവിന് സാധിക്കുന്നു.

@jiinx11

كيرلا من الهند اصعب لغة في الهند

♬ الصوت الأصلي - ابو نايف
രാഷ്ട്രങ്ങളുടെ സംസ്‌കാരങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകങ്ങളാണ് വിവിധ ഭാഷകള്‍ പഠിക്കാനുള്ള മോഹം ആദ്യമായി മനസ്സിലുയര്‍ത്തിയതെന്ന് ഇരുപത്തിനാലുകാരന്‍ പറയുന്നു. പതിനാറാം വയസിലാണ് ഹിന്ദി പഠിക്കാന്‍ തുടങ്ങിയത്. ഉര്‍ദു മാത്രം സംസാരിക്കാനറിയുന്ന, ഹൈദരാബാദ് സ്വദേശിയായ ഹൗസ് ഡ്രൈവര്‍ കുടുംബ വീട്ടിലെത്തിയതോടെ പുതിയ ഒരു ഭാഷ കൂടി വശമാക്കി. ഡ്രൈവറെ അറബി പഠിപ്പിക്കാന്‍ ശ്രമിച്ചാണ് താന്‍ ഉര്‍ദു വശമാക്കിയത്. ഹൗസ് ഡ്രൈവറുടെ ഭാഷ പഠിക്കാന്‍ വേണ്ടി പ്രത്യേകം നോട്ടുബുക്ക് വാങ്ങി അറബി വാക്കുകളും അവയുടെ ഉര്‍ദു പദങ്ങളും കുറിച്ചുവെക്കുകയായിരുന്നു. ഈ നോട്ടുപുസ്തകം ഇപ്പോഴും താന്‍ സൂക്ഷിക്കുന്നുണ്ട്. സൗദിയില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം വിദേശികളും ഹിന്ദി സംസാരിക്കുന്നതായും ഹിന്ദിയും ഉര്‍ദുവും തമ്മില്‍ നേരിയ വ്യത്യാസം മാത്രമേയുള്ളൂവെന്നും വൈകാതെ മനസ്സിലായി.
ഇതിനു ശേഷമാണ് ദക്ഷിണേന്ത്യയിലെ കേരളത്തിലെ ഭാഷയായ മലയാളം പഠിക്കാനുള്ള ശ്രമം ആരംഭിച്ചത്. മൂന്നര കോടിയിലേറെ പേര്‍ മലയാളം സംസാരിക്കുന്നുണ്ട്. ഉര്‍ദു, ഹിന്ദി ഭാഷകളെ അപേക്ഷിച്ച് മലയാള പഠനം എളുപ്പമല്ലെന്ന് വേഗത്തില്‍ ബോധ്യപ്പെട്ടു. ഇത് ഏറെ ദുഷ്‌കരമായിരുന്നു. മലയാളം പഠിക്കാന്‍ ഏറെ പ്രയാസം നേരിട്ടെങ്കിലും ഇപ്പോള്‍ മലയാളവും തനിക്ക് വഴങ്ങാന്‍ തുടങ്ങിയിരിക്കുന്നു.

@jiinx11

چاچا يعني خالي

♬ الصوت الأصلي - ابو نايف

 

Latest News