തൃശൂര്‍ - രണ്ടാഴ്ചക്കാലത്തെ ചെറിയ ഇടവേള കഴിഞ്ഞ് വിദ്യാലയങ്ങള്‍ വീണ്ടും സജീവമാകുമ്പോള്‍ ആശങ്കകള്‍ക്ക് അവധി. ഫെബ്രുവരി 14നാണ് ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസ്സുകള്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കുന്നത്. നവംബര്‍ ഒന്നിന് തുറക്കുകയും വീണ്ടും അടക്കുകയും ചെയ്ത വിദ്യാലയങ്ങള്‍ ഫെബ്രുവരി 14 ന് തുറക്കുമ്പോള്‍, ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും നടത്താന്‍ വിദ്യാഭ്യാസ വകുപ്പിലെ മുഴുവന്‍ പേര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
15 വയസ്സിന് മുകളിലുള്ള കുട്ടികളുടെ വാക്സിനേഷന്‍ 90 ശതമാനത്തിലധികം പൂര്‍ത്തിയായിട്ടുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞതും ആശങ്ക കുറച്ചിട്ടുണ്ട്.