ദുബായ്- ഉബറിന്റെ മിഡില്‍ ഈസ്റ്റ് കമ്പനിയായ കരീമില്‍ 200 ലേറെ ജോലി ഒഴിവ്. എന്‍ജിനീയര്‍മാര്‍ മുതല്‍ ഡാറ്റാ അനിലസ്റ്റുകള്‍ വരെയുള്ള ജീവനക്കാരെ ആവശ്യമുണ്ടെന്നാണ് ലിങ്ക്ഡ് ഇനില്‍ നല്‍കിയ പരസ്യം. ഓപ്പറേഷന്‍ മാനേജര്‍മാരുടേയും പ്ലാറ്റ്‌ഫോം ഡിസൈനര്‍മാരുടേയും ഒഴിവുകളുണ്ട്.
2019 ലാണ് കരീം കമ്പനിയെ 300 കോടി ഡോളറിന് ഉബര്‍ ടെക്‌നോളജീസ് സ്വന്തമാക്കിയത്. ടാക്‌സി സര്‍വീസിനു പുറമെ ഫുഡ് ഡെലിവറി, ഡിജിറ്റല്‍ പെയ്‌മെന്റ്, കൊറിയര്‍ സര്‍വീസ് തുടങ്ങിയ മേഖലകളിലേക്ക് വ്യാപിപ്പിച്ച് സൂപ്പര്‍ ആപ്പ് പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി.
2019 ല്‍ കരീം ഏറ്റെടുത്തതോടെ യു.എസ് കമ്പനിയായ ഉബറിന് മിഡില്‍ ഈസ്റ്റിലും പാക്കിസ്ഥാനിലും മേധാവിത്തമുണ്ട്.