കൊച്ചി- ദിലീപിനും കൂട്ടാളികൾക്കും ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതിന് എതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകില്ലെന്ന് സംസ്ഥാന സർക്കാർ. പ്രോസിക്യൂഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ അപ്പീൽ പോകുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് സർക്കാരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് അപ്പീൽ പോകേണ്ടതില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതിയായ നടൻ ദിലീപിനും കൂട്ടാളികൾക്കും ജാമ്യം അനുവദിച്ചിരുന്നു. ദിലീപിനെക്കൂടാതെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടിഎൻ സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമ്മനാട് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.