തിരുവനന്തപുരം- കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ ഏര്‍പ്പെടുത്തിയ ഞായര്‍ നിയന്ത്രണം ഒഴിവാക്കും. അടുത്ത കോവിഡ് അവലോകനയോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കോവിഡ് തീവ്രത കുറഞ്ഞ സാഹചര്യത്തിലാണ് ഞായര്‍ നിയന്ത്രണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. കഴിഞ്ഞ മൂന്ന് ഞായറാഴ്ചകളിലും സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണമുണ്ടായിരുന്നു.