റാസല്‍ഖൈമ- മലയില്‍നിന്ന് വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് ഫിലിപ്പീന്‍സുകാരെ രക്ഷപ്പെടുത്തി.
ജബല്‍ യാനിസില്‍ നടന്ന അപകടത്തില്‍ ഇവര്‍ക്ക് പരിക്കേറ്റു.
നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സെന്റര്‍, റാസല്‍ഖൈമ പോലീസ്, നാഷണല്‍ ആംബുലന്‍സ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫിലിപ്പിനോകളെ സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.