ന്യൂദല്‍ഹി-സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ ശരി വെക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ മുരളീധരന്‍. എം ശിവശങ്കറിന്റെ യാത്രകള്‍ പലതും ഔദ്യോഗികമായിരുന്നില്ല. ഒന്നാം പിണറായി സര്‍ക്കാര്‍ സെക്‌സും സ്റ്റണ്ടും നിറഞ്ഞ സിനിമയായിരുന്നവെന്ന് മുരളീധരന്‍ ആരോപിച്ചു.
സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുമാറാനാകില്ല. മൂക്കിന് താഴെ നടന്ന കാര്യങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ പിണറായി വിജയന്‍ യോഗ്യനല്ല. കേസില്‍ കെ.ടി ജലീലിന്റെ പങ്കും അന്വേഷിക്കണം. മന്ത്രി്ക്ക് കോണ്‍സുല്‍ ജനറലുമായി എന്താണ് ബന്ധം ഉണ്ടാവാനുള്ളത്. എംപി മാര്‍ക്ക് പോലും വിദേശ എംബസികളുമായി ബന്ധപ്പെടാന്‍ പാടില്ല. ലൈഫ് പദ്ധതിയില്‍ കമ്മീഷന്‍ വാങ്ങി എന്നത് സ്വപ്ന തന്നെ പറഞ്ഞില്ലേ. ശിവശങ്കരര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനല്ലേയെന്നും സര്‍ക്കാര്‍ അനുമതി ഇല്ലാതെ പുസ്തകം എഴുതാന്‍ പാടില്ലെന്നത് അറിയില്ലേ എന്നും മുരളീധരന്‍ ചോദിച്ചു. പുസ്തകം തന്നെ ഒരു അഴിമതിയാണെന്നും അഴിമതിക്ക് വെള്ള പൂശാനുള്ള ശ്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.