Sorry, you need to enable JavaScript to visit this website.

കുറ്റ്യാടിയിൽ വൻ തീ പിടുത്തം; വ്യാപാരികൾക്ക് വൻ നഷ്ടം

കുറ്റ്യാടി - ടൗണിൽ വൻ തീ പിടുത്തം. വ്യാപാരികൾക്ക് കനത്ത നഷ്ടം.വടകര റോഡിലെ അഞ്ച്  കടകളാണ് കത്തി നശിച്ചത്. വി.കെ കബീറിന്റെ ലൈവ് ഫുട്‌വെയർ,സിദ്ദിഖിന്റെ ചന്ദന മഴ ,സോപ്പ് കട, സ്‌നേഹ കൂൾ ബാർ, മുകൾ നിലയിലെ ഐ ഫാഷൻ കട എന്നിവയാണ് കത്തി നശിച്ചത്. ചെരുപ്പ്,ബേഗ്,വീട്ടുപകരണങ്ങൾ എന്നിവ വിൽപ്പന നടത്തുന്ന ലൈഫ് ഫുട് വെയർ കടയും ചന്ദന മഴ എന്ന കടയും പൂർണ്ണമായി കത്തി നശിച്ചു. മറ്റുള്ളവ ഭാഗീകമായാണ് കത്തിയത്. ശനിയാഴ്ച സന്ധ്യയോടെയാണ് തീ പിടുത്തമുണ്ടായത്. പേരാമ്പ്ര,നാദാപുരം,വടകര എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്‌സ് യൂണിറ്റുകളെത്തി ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രിച്ചത്. നാട്ടുകാരും ദേശീയ ദുരന്ത നിവാരണ സേനാ പ്രവർത്തകരും സജീവമായി രംഗത്തുണ്ടായിരുന്നു. 
   തീ പിടുത്തത്തെ തുർന്ന് ടൗണിൽ മണിക്കൂറുകളോളം ഗതാഗതം താറുമാറായി. പല ദിക്കിൽ നിന്നെത്തിയവരും ടൗണിൽ കുടുങ്ങി. പോലീസും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് ഗതാഗതം സാധാരണ നിലയിലാക്കിയത്. നാട്ടുകാരുടേയും ഫയർഫോഴ്‌സിന്റേയും ശക്തമായ ഇടപെടലാണ് വൻ തീ പിടുത്തത്തിൽ നിന്ന് ടൗണിനെ രക്ഷിച്ചത്. കെ പി കുഞ്ഞമ്മദ് കുട്ടി എം എൽഎ ,പഞ്ചായത്ത് പ്രസിഡന്റ് ഒടി നഫീസ എന്നിവരുൾപ്പൈടുന്ന ജനപ്രതചിനിധികളും വിവധ പാർട്ടി നേതാക്കളും സ്ഥലത്തെത്തി.
 

Latest News