റിയാദ് - അബ്ശിര്‍, തവക്കല്‍നാ ആപ്പുകള്‍ ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലയിപ്പിക്കാന്‍ സര്‍ക്കാറിന് നീക്കമുള്ളതായി റിപ്പോര്‍ട്ട്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും മുഴുവന്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും അവലംബിക്കാന്‍ സാധിക്കുന്ന ഒറ്റ പ്ലാറ്റ്‌ഫോം അബ്ശിര്‍, തവക്കല്‍നാ ആപ്പുകള്‍ ലയിപ്പിച്ച് സ്ഥാപിക്കാനാണ് നീക്കം.
മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളുമായും ബന്ധിപ്പിക്കുന്ന ഒറ്റ ആപ്പിലൂടെ ഉപയോക്താക്കള്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ സാധിക്കും.
ആഭ്യന്തര മന്ത്രാലയം, സൗദി അതോറിറ്റി ഫോര്‍ ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ഗവണ്‍മെന്റ് അതോറിറ്റി തുടങ്ങി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും സഹകരിച്ചാണ് അബ്ശിര്‍, തവക്കല്‍നാ ആപ്പുകളെ ലയിപ്പിച്ച് ഒറ്റ പ്ലാറ്റ്‌ഫോം സ്ഥാപിക്കുകയെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.