Sorry, you need to enable JavaScript to visit this website.

നീ തോൽക്കേണ്ടത് ഞങ്ങൾ രണ്ടു പാർട്ടികളുടെയും ആവശ്യം-അനിൽ അക്കരെ

തൃശൂർ- തന്നെ നിയമസഭ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചത് ബി.ജെ.പി-സി.പി.എം സഖ്യമായിരുന്നുവെന്ന് മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരെ. ലൈഫ് മിഷൻ ആരോപണം ജനം വിശ്വസിക്കാതിരിക്കാനാണ് സി.പി.എം-ബി.ജെ.പി സഖ്യം തന്നെ തോൽപ്പിച്ചതെന്നും അനിൽ അക്കരെ ആരോപിച്ചു.

അനിൽ അക്കരെയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം.

'നീ തോൽക്കേണ്ടത് ഞങ്ങളുടെ രണ്ട് പാർട്ടിക്കാരുടെയും ആവശ്യമായിരുന്നു. ആ പണി പഞ്ചായത്ത് തെരഞ്ഞെടുപ്പ്
തൊട്ടേ ആരംഭിച്ചു. വടക്കാഞ്ചേരി നഗരസഭ,അടാട്ട് പഞ്ചായത്ത്,തെക്കുംകര പഞ്ചായത്ത്,തോളൂർ പഞ്ചായത്ത്,കോലഴി പഞ്ചായത്ത് എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പിന് മുമ്പേ സഖ്യമുണ്ടാക്കി. അത് വിജയിച്ചു. പിന്നെ നിയമസഭയിലും.
അതിന്റെ ചുമതല എം.കെ കണ്ണനെ ഏൽപ്പിച്ചു അങ്ങനെ എല്ലാം ഭംഗിയാക്കി. നീ തോറ്റാൽ പിന്നെ ലൈഫ് കേസ്
ജനം വിശ്വസിക്കില്ല. പിന്നെ സി.ബി.ഐ അത് ഞങ്ങളുടെ പാർട്ടി കൈകാര്യം ചെയ്യാമെന്ന് ഉറപ്പ് നൽകി. ബിജെപി വിട്ട് കോൺഗ്രസിൽ വന്ന ഒരു സുഹൃത്തിന്റെ വാക്കുകളാണ് ഇത്. 
ഒരു കാര്യം ഞാൻ നിയമസഭ തെരഞ്ഞെടുപ്പിൽ തോറ്റുകാണും. പക്ഷേ അഴിമതിക്കെതിരായ പോരാട്ടത്തിൽ നിങ്ങൾക്കാർക്കും എന്നെ തോൽപ്പിക്കാൻ കഴിയില്ല. ഇപ്പോൾ ഈ കേസിലുണ്ടായ വെളിപ്പെട്ട ചില കാര്യങ്ങൾ ഞാൻ തെളിവ് സഹിതം പുറത്ത് കൊണ്ടുവന്നതാണ്. ബി.ജെ.പി-സി.പി.എം സർക്കാരുകൾ ഒരുമിച്ച് ഭരിക്കുന്ന ഈ നാട്ടിൽ അതിനെ മറികടക്കുക എളുപ്പമല്ല. എന്ത് വിലകൊടുത്തും അതിനെ മറികടക്കണം. അത് ജീവൻ നൽകിയാണെങ്കിലും
മറികടക്കും. ഒരുനാൾ സത്യം ജയിക്കും.

Latest News