കൊച്ചി- കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഡി.ശ്രീദേവി (79) അന്തരിച്ചു. സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ കൂടിയായിരുന്ന അവര്‍ കലൂരിലെ വസതിയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അന്ത്യ ശ്വാസം വലിച്ചത്. സംസ്‌കാരം ഇന്നു വൈകിട്ട് അഞ്ചു മണിക്ക് എറണാകുളത്ത് നടക്കും. 1962-ല്‍ തിരുവനന്തപുരത്ത് അഭിഭാഷകയായി പ്രാക്ടീസ് തുടങ്ങിയ ശ്രീദേവി 1984-ലാണ് ജില്ലാ സെഷന്‍സ ജഡ്ജി ആയി നിയമിതയായത്. 1997-ല്‍ ഹൈക്കോടതി ജഡജി ആയി. 2001-ല്‍ വിരമിച്ചു. ശേഷം 2002 വരേയും പിന്നീട് 2007 മുതല്‍ 2012 വരേയും രണ്ടു തവണ വനിതാ കമ്മീഷന്‍ അധ്യക്ഷയായി. പ്രമുഖ അഭിഭാഷകന്‍ യു. ബാലാജിയാണ് ഭര്‍ത്താവ്. മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ ബസന്ത് ബാലാജി മകനാണ്.