കായംകുളം- കേരളത്തില്‍ പകല്‍ സമയത്തോടുന്ന ഏറ്റവും പോപ്പുലര്‍ ട്രെയിനുകളിലൊന്നാണ് പരശുരാം എക്‌സ്പ്രസ്. ഈ മാസം 14 മുതല്‍ 23 വരെ ഈ ട്രെയിന്‍ കോട്ടയം വഴി സര്‍വീസ് നടത്തില്ല. അനേക വര്‍ഷങ്ങളായി തുടരുന്ന എറണാകുളം-കായംകുളം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായാണ് സര്‍വീസ് റൂട്ട് മാറ്റുന്നത്. ഏറ്റുമാനൂര്‍-കോട്ടയം-ചിങ്ങവനം സെക്ഷനിലെ ജോലിയ്ക്ക് വേണ്ടിയാണ് ഇപ്പോഴത്തെ വഴി തിരിച്ചു വിടലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. തൃപ്പുണിത്തുറ, പിരവം റോഡ്, ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നീ സ്‌റ്റോപ്പുകളുണ്ടാവില്ല. പകരം എറണാകുളം സൗത്ത്, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ പരശുരാം നിര്‍ത്തും.